Skip to main content

Posts

Showing posts from April, 2017

വികാരജീവിയായതിനാല്‍ മതം മാറി : സുറയ്യ

ബാംഗ്ലൂര്‍: താന്‍ മതം മാറിയത് വികാരജീവിയായതുകൊണ്ടാണെന്നും അപ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കലമ സുറയ്യ. ബാംഗ്ലൂരില്‍ ചികിത്സയ്ക്കെത്തിയ മാധവിക്കുട്ടി ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചത്. പക്ഷെ എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു. - കമല സുറയ്യ പറഞ്ഞു. ജീവിതം എനിക്ക് പരീക്ഷണശാലയായിരുന്നു. മതംമാറ്റവും ഒരു പരീക്ഷണമായിരുന്നു. മതം വളര്‍ത്തുന്നത് വിദ്വേഷമാണെന്ന് ഈ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു. പുരോഹിതവര്‍ഗത്തിന് മുന്നില്‍ മതം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്‍ഗം മാത്രമാണ്. മതത്തിന്റെ ഭാരമായി താനിപ്പോള്‍ പര്‍ദ്ദ ധരിക്കാറില്ല- കമല സുറയ്യ പറഞ്ഞു. Published: June 6 2003, 5:30 [IST] in oneindia.com

പ്രാവുകള്‍

ഒരു അപരാഹ്നക്കിനാവിന്റെ ചവിട്ടുപടികളില്‍ നിശ്ശബ്ദരായി അമ്പലപ്രാവുകള്‍ ഇരിക്കുന്നു. ഉച്ചവെയിലില്‍ കരിഞ്ഞ കൊക്കുകളില്‍ പൊടിവന്നു വീഴുന്നു. ജ്വരബാധിതമായ നിരത്തുകളില്‍ പൊടി വന്നു വീഴുന്നു. സൂര്യന്‍ വീര്‍ത്തു വലുതാകുന്നു. പഴുപ്പെത്തിയ ഒരു മധുരക്കനിപോലെ എന്റെ സായാഹ്നസ്വപ്‌നത്തില്‍ നെടുങ്ങനെ വെള്ളിരേഖകള്‍ പായിക്കുന്നു

കപ്പലുകളുടെ ഊത്തം

Photo by  Kerensa Pickett  on  Unsplash പ്രാര്‍ത്ഥനയുടെ വേളയിലും  എന്റെ കണ്‍കോണില്‍  അവന്‍ പ്രത്യക്ഷപ്പെടുന്നു, മനുഷ്യന്‍ ദൈവം വിധിച്ച ഭാര്യയാണെങ്കിലും എന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍ അജ്ഞരായ ജനം ആക്രോശിക്കുന്നു എന്നിട്ടും അവനു മൗനം മാത്രം പ്രേമം ഇത്ര നിസ്സാരമോ?  അര്‍ദ്ധരാത്രിയില്‍ എങ്ങോ കടലില്‍ നങ്കൂരമിട്ട കപ്പലുകള്‍ ശബ്ദിക്കുന്നു. നിരാശയുടെ ഊത്തുകള്‍ നിങ്ങളും വഞ്ചിതരോ മഹാ നൗകകളെ? കടലില്‍ നിന്ന് കടലിലേക്ക് നീങ്ങുന്ന സഞ്ചാരികളേ നിങ്ങളുടെ ദു:ഖം എനിക്ക് അജ്ഞാതം എന്റെ ദു:ഖം നിങ്ങള്‍ക്കും കിനാക്കളില്‍ അവന്‍ മാത്രം നിറയുന്നൂ, ഹര്‍ഷോന്മാദമായ്, വേദനയായ്  കണ്ണീരായ്...   ('കേരള ശബ്ദം' വാരികയില്‍ പ്രസിദ്ധീകരിച്ചത് 08/ 07/2010)

കോലാട്

Photo by  Srimathi Jayaprakash  on  Unsplash വീട്ടില്‍ ആകെക്കൂടിയുള്ള ഒരേ ഒരു സ്ത്രീക്ക് അസുഖം വന്നു. അവള്‍ ജോലികളുടെ തിരക്കില്‍ ഉന്മത്തനായ വെളിച്ചപ്പാടിനെപ്പോലെ വീടു മുഴുവന്‍ ഓടിനടന്നവളായിരുന്നു. അവളുടെ ഒട്ടിയ കവിളുകളും മെലിഞ്ഞ കാലുകളും നോക്കി മക്കള്‍ പറയുമായിരുന്നു 'അമ്മേ, അമ്മ ഒരു കോലാടുതന്നെ' അവര്‍ അവളെ ഒരു വീല്‍ചെയറിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ അടഞ്ഞുപോയ കണ്ണുകള്‍ തുറന്ന് അവള്‍ പറഞ്ഞു 'വിടൂ, എന്നെ വിടൂ അതാ പരിപ്പു കരിഞ്ഞ മണം വരുന്നു'

ഉന്മാദം ഒരു രാജ്യമാണ്

ഉന്മാദം ഒരു രാജ്യമാണ് കോണുകളുടെ ചുറ്റുവട്ടങ്ങളില്‍ ഒരിക്കലും പ്രകാശപൂര്‍ണ്ണമാവാത്ത തീരങ്ങള്‍. എന്നാല്‍, നിരാശതയില്‍ കടന്നുകടന്ന് നിങ്ങള്‍ അവിടെ ചെല്ലുകയാണെങ്കില്‍ കാവല്‍ക്കാര്‍ നിന്നോട് പറയും; ആദ്യം വസ്ത്രമുരിയാന്‍ പിന്നെ മാംസം അതിനുശേഷം തീര്‍ച്ചയായും നിങ്ങളുടെ അസ്ഥികളും. കാവല്‍ക്കാരുടെ ഏക നിയമം സ്വാതന്ത്ര്യമാണ്. എന്തിന്? വിശപ്പു പിടിക്കുമ്പോള്‍ അവര്‍ നിങ്ങളുടെ ആത്മാവിന്റെ ശകലങ്ങള്‍ തിന്നുകപോലും ചെയ്യും. എന്നാല്‍, നിങ്ങള്‍ അപ്രകാശിതമായ ആ തീരത്തു ചെന്നാല്‍ ഒരിക്കലും തിരിച്ചു വരരുത്, ദയവായി, ഒരിക്കലും തിരിച്ചു വരരുത്.

ഒരു ദേവദാസിക്കെഴുതിയ വരികള്‍

അവസാനം ഒരു കാലം വരും. അപ്പോള്‍ എല്ലാ മുഖങ്ങളും ഒരുപോലെയിരിക്കും എല്ലാ ശബ്ദങ്ങളും സാദൃശ്യത്തോടെ മുഴങ്ങും മരങ്ങള്‍, തടാകങ്ങള്‍, കുന്നുകള്‍ എല്ലാം ഒരൊറ്റ കയ്യൊപ്പു വഹിക്കുന്നതായി തോന്നും. അപ്പോഴാണ് നീ അവരെ കടന്നുപോവുക തിരിച്ചറിയാതെ, അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നുവെന്നിരിക്കിലും വാക്കുകളില്‍നിന്ന് നീ അര്‍ത്ഥം പെറുക്കിയെടുക്കുന്നില്ല, അപ്പോള്‍ നിന്റെ ആഗ്രഹങ്ങള്‍ നിലയ്ക്കുന്നു. അപ്പോള്‍ നീ, സ്‌നേഹം തിരിച്ചു കിട്ടാത്ത പ്രണയിനിയായ, സ്വന്തം വിധിയെക്കുറിച്ച് ബോധവതിയായ നിശ്ശബ്ദയായ ഒരു ദേവദാസിയെപ്പോലെ അമ്പലനടകളിലിരുന്നു. വയസ്സ് ഒരു രാത്രിയില്‍ ഞാനുണര്‍ന്നപ്പോള്‍ വയസ്സ് അതിന്റെ മൊരിപിടിച്ച വിരല്‍കൊണ്ട് എന്റെ കഴുത്തില്‍ കുത്തുന്നതു കാണാനിടയായി. തെരുവ് വിജനമായിരുന്നു. രാത്രി മരക്കൊമ്പില്‍ എല്ലായ്‌പ്പോഴും തൂങ്ങിക്കിടക്കുന്ന മൂപ്പെത്താത്ത പഴമായിരുന്നു. പ്രണയം യൗവ്വനകാലത്തിന്റെ ഇന്ദ്രജാലം. പ്രണയത്തിന്റെ മായാവിഭ്രമത്തിന് ഞാനിപ്പോഴും അര്‍ഹയാണോ? കണ്ണുകളിറുക്കിക്കൊണ്ട് എന്നെ വിളിക്കരുത്. ഇന്ന് വാക്കുകള

നഷ്ടപ്പെട്ട നീലാംബരി- മാധവിക്കുട്ടിയുടെ കഥകൾ | ഡോ. ഷംഷാദ് ഹുസൈന്‍

അവതരണത്തിലും പ്രമേയത്തിലും  ഭാഷയിലെ കീഴ്വഴക്കങ്ങൾ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്കാരിക ലോകത്ത് കലാപം സൃഷ്ടിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. നിത്യപ്രണയത്തിന്റെ വ്രെതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചു നില്ക്കുന്ന സ്ത്രീ സ്വത്വത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന കഥകളാണ് നഷ്ടപ്പെട്ട നീലാംബരിയിലും എന്റെ പ്രിയപ്പെട്ട കഥകളിലും ഉള്ളത്. മാധവിക്കുട്ടിയുടെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഡോ. ഷംഷാദ് ഹുസൈണ്‍ നടത്തിയ പഠനത്തിൽ നിന്ന് – ഡോ. ഷംഷാദ് ഹുസൈന്‍ – ‘എന്റെ വലിയ മുലകളെ പ്രശംസിക്കാന്‍ എന്നും ഏതെങ്കിലും വിഡ്ഢി ഉണ്ടായിരുന്നു.’ ഈയൊരു വാക്യം മതി, മാധവിക്കുട്ടിയുടെ നീഷേധങ്ങളെ അടയാളപ്പെടുത്താന്‍. വിശദീകരണങ്ങളില്ലാതെ തന്നെ ഈ വാക്യം പല തരത്തില്‍ നമ്മുടെ ബോധ്യങ്ങളെ തകര്‍ക്കുന്നുണ്ട്. സ്വന്തം ശരീരത്തെക്കുറിച്ച് തുറന്നെഴുതുന്നു എന്നത് തന്നെ ഒന്നാമത്തെ കാര്യം. സ്വന്തം ശരീരത്തെ സംബന്ധിച്ച് കൂട്ടുകാരോട് സ്വകാര്യമായി പങ്കു വെക്കുന്നതു പോലും നാണക്കേടായി കണ്ടിരുന്ന കാലത്താണ് എത്ര ലഘുവായി സുരയ്യ ഇത് എഴുത്തില്‍ കൊണ്ടു വന്നു എന്നു തിരിച്ചറിഞ്ഞത്. ശരീരത്തെ അതിന്റെ അഴകിനെ /

Kamala Das: many selves, many tongues | By Devika Nair

The following article was published in The Hindu . It is always better to read from the source.  Be it in Malayalam or English, Kamala Das’ works in prose and poetry gave readers glimpses of her many selves. To Kamala Das (1932-2009) writing meant a celebration of the self. In her poetry, she allowed us to have a glimpse of her many selves – poet, lover, devotee, child, woman, wife, mother, middle-aged woman, urbanite, Keralite – one can go on listing. Das’s poetry in English, characterised by unflinching candour and astonishing sensitivity in the portrayal of the female sensibility, iconoclastic for a poet of her generation, has earned her the label of a feminist writer and the epithet, “the mother of modern English Indian poetry”; on the other, her prolific writing in Malayalam, largely short fiction and memoirs under the nom de plume Madhavikutty has given her a perennial place in the annals of Malayalam literature and a well-deserved one in the hearts of al

Is it surprising that two rival biopics are being made on acclaimed writer Kamala Das? | By TA Ameerudheen

The following article was published in Scroll.in . It is always better to read from the source. The controversial trailblazer has fired the imagination of directors Kamal and Leena Manimekalai, both of whom are filming different aspects of her life. Reinforcing the inextricable bond between Kamala Das and controversy, two rival biopics offering differing perspectives on the renowned writer and poet are in progress. Aami , by veteran Malayali director Kamal, has declared itself to be a family-oriented film that will be respectful of Das’s unconventional work and life choices. Tamil director Leena Manimekalai’s Kamala Das will be in English and will be an uninhibited take on an unorthodox literary figure who wrote in Malayalam and English. Neither biopic has gone on the floors yet, but only one of them has the blessings of the poet’s family. Kamal has been given the rights to make Aami and dub it in English, said Jaisurya Das, one of the writer’s three sons.