ബാംഗ്ലൂര്‍: താന്‍ മതം മാറിയത് വികാരജീവിയായതുകൊണ്ടാണെന്നും അപ്പോള്‍ തനിക്ക് പക്വത ഉണ്ടായിരുന്നില്ലെന്നും കലമ സുറയ്യ. ബാംഗ്ലൂരില്‍ ചികിത്സയ്ക്കെത്തിയ മാധവിക്കുട്ടി ഒരു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. എല്ലാ മതത്തിനും ഒരു വിഷപ്പല്ലുണ്ടെന്നാണ് ഞാന്‍ ധരിച്ചത്. പക്ഷെ എത്രയോ വിഷപ്പല്ലുകള്‍ ഉള്ളതാണ് മതമെന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു. - കമല സുറയ്യ പറഞ്ഞു. ജീവിതം എനിക്ക് പരീക്ഷണശാലയായിരുന്നു. മതംമാറ്റവും ഒരു പരീക്ഷണമായിരുന്നു. മതം വളര്‍ത്തുന്നത് വിദ്വേഷമാണെന്ന് ഈ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു. പുരോഹിതവര്‍ഗത്തിന് മുന്നില്‍ മതം ക്ഷയിച്ചുപോയി. മതം അവരുടെ ഉപജീവനമാര്‍ഗം മാത്രമാണ്. മതത്തിന്റെ ഭാരമായി താനിപ്പോള്‍ പര്‍ദ്ദ ധരിക്കാറില്ല- കമല സുറയ്യ പറഞ്ഞു. Published: June 6 2003, 5:30 [IST] in oneindia.com