കുറ്റം
എന്റേതോ അവന്റേതോ
അല്ലഅവന്റെ
പരുക്കന്‍ മുഖംശരിയായ
പ്രതികരണത്തെ
തടവിലാക്കുന്നു.ചമ്മട്ടിപ്രഹരമേറ്റ
അപരിചിതവാക്കുകളോടെഅവന്‍
തളരുന്നു.
ആ വീര കോമാളി.ഞാന്‍
ശ്രദ്ധിക്കുന്നുരഹസ്യവേദനകള്‍ക്ക്
മീതെയാണ്അവന്റെ
കണ്ണുകള്‍.സുരക്ഷിതത്വത്തിന്റെ
ദിനചര്യകളിലേക്ക്തിരിച്ചെത്തി,
ജോലിചെയ്യട്ടെ.അവനെക്കാള്‍
സമര്‍ത്ഥനായ ഞാന്‍ആഴ്ചകളെ
തെന്നിപ്പോകാനുംഒരിക്കല്‍
സംസാരിച്ച വാക്കുകള്‍ക്കിടയില്‍
കളകളെന്നപോലെ നിശ്ശബ്ദത
വളരുവാനും കാത്തുനില്‍ക്കുന്നു.
എന്തുകൊണ്ടെന്നാല്‍ വിശ്വാസം
വളരുന്നത്നിശ്ശബ്ദതയിലല്ലാതെ
മറ്റെന്തിലാണ്?ഓര്‍മ്മയില്‍
മാത്രം ഒരു സ്ത്രീയുടെ
മുഖംമുഖരിതമാകുന്നു.
മഴ
എന്റെ നായ മരിച്ചപ്പോള്‍ഒരു
അഭിവൃദ്ധിയും നല്‍കാത്ത
ആ വീട്ഞങ്ങള്‍ ഉപേക്ഷിച്ചു.
ആ ശവസംസ്‌കാരത്തിനുംറോസാച്ചെടികള്‍
രണ്ടു പ്രാവശ്യം
പൂവിട്ടതിനു ശേഷം വേരുകളോടെ
റോസാച്ചെടിയെ
പറിച്ചെടുത്തു, പുസ്തകങ്ങളോടും വസ്ത്രങ്ങളോടും
കസേരകളോടുമൊപ്പംവണ്ടിയില്‍
കയറ്റിക്കൊണ്ടുപോന്നു,ഇപ്പോള്‍
ഞങ്ങള്‍ പുതിയ വീട്ടില്‍
താമസിക്കുന്നു.ഇവിടെമേല്‍ക്കൂരകള്‍
ചോര്‍ന്നൊലിക്കുന്നില്ല;എന്നാല്‍ഇവിടെ
മഴ പെയ്യുമ്പോള്‍ ആ ആളൊഴിഞ്ഞ
വീടിനെമഴ നനച്ചു
കുതിര്‍ക്കുന്നത്ഞാന്‍
കാണുന്നു.ആപഴയ
വീട് തകര്‍ന്നു വീഴുന്ന
ശബ്ദംഞാന്‍
കേള്‍ക്കുന്നു.അവിടെ
എന്റെ നായ്ക്കുട്ടിഇപ്പോള്‍
തനിച്ചു കിടക്കുന്നു
Comments
Post a Comment